പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്ന് ലഭിക്കും. അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0468 2222709.
