പറവൂർ :പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രവും പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൊഴിലിടങ്ങളിലെ ജീവിതശൈലി രോഗ നിർണായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നപ്ര ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സുലേഖ റാണി ക്യാമ്പിന് നേതൃത്വം നൽകി. പുന്നപ്ര വടക്കു പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും ഹെൽത്ത് ഇൻസ്പെക്ടർ കെ റഫീക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനിൽ തുടങ്ങിയവർ പങ്കെടുത്തു.