ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 1516 പേരാണുള്ളത്. പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ 9 കുടുംബങ്ങളും കലവൂര്‍ ഷോണിമയില്‍ 38 ഉം കലവൂര്‍ ഹോളി ഫാമിലി പാരിഷ് ഹാളില്‍ 31 ഉം ആറാട്ടുപുഴ നല്ലാനിക്കല്‍ എല്‍.പി. സ്കൂളില്‍ 75 ഉം കടക്കരപ്പള്ളി തൈക്കല്‍ പള്ളിയില്‍ 12 ഉം മാരാരിക്കുളം വടക്ക് സെന്റ് തോമസ് എല്‍.പി. സ്കൂളില്‍ 7 ഉം ആറാട്ടുപുഴ എം.എല്‍.പി.എസ്. എല്‍.പി. സ്കൂളില്‍ 80 ഉം മംഗളം എല്‍.പി.എസില്‍ 82 ഉം വലിയഴീക്കല്‍ സുബ്രഹ്മണ്യം ക്ഷേത്രം ഹാളില്‍ 80 കുടുംബങ്ങളുമാണുള്ളത്.
