കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ദേശസ്നേഹി വായനശാല മാങ്ങാട് ലക്ഷം വീട് ലിങ്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. കണിയറവയൽ റോഡിൽ നിന്നും ആരംഭിക്കുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും പാർശ്വഭിത്തി കെട്ടി ടാറിംഗ് പ്രവൃത്തിയുൾപ്പെടെ നടത്തുന്നതാണ് പദ്ധതി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, സ്ഥിരം സമിതി അധ്യക്ഷൻ ഇ മോഹനൻ, പഞ്ചായത്ത് അംഗം ആർ പങ്കജവല്ലി, കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.