കുനിയിൽ ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ലോകത്തിന് മാതൃകയാണെന്നും വിദ്യാർഥികളെ സാമൂഹ്യബന്ധമുള്ളവരായി വളർത്താൻ സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ടിൽ നിന്നും 59 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ഇവിടെ 34 വിദ്യാർഥികളാണ് പഠിക്കുന്നത്.

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ കെ.എസ് ഷർമിള, മാണിക്കോത്ത് മഗേഷ്, പഞ്ചായത്തംഗം കെ.പി രഞ്ജിനി, തലശ്ശേരി എഇഒ സുജാത, പിടിഎ പ്രസിഡന്റ് നിഷാന്ത്, കുനിയിൽ സ്‌കൂൾ പ്രധാനധ്യാപിക സിന്ധു കെ ജയപ്രകാശൻ, കെ.എ ലസിത, കണ്ട്യൻ സുരേഷ് ബാബു, വി.കെ അനീഷ് ബാബു എന്നിവർ പങ്കെടുത്തു.