വ്യാവസായിക ട്രൈബ്യൂണൽ പാലക്കാട്, ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളിൽ സിറ്റിംഗ് നടത്തും.  പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ നാല്, 10, 11, 17, 18, 31 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ആറിന് പെരിന്തൽമണ്ണ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 14നും 21നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും 28ന് തിരൂർ സബ്കളക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോർട്ട് ഹാളിലും സിറ്റിംഗ് നടത്തും.
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണൻ ഡിസംബർ നാലിനും 11നും 18നും കണ്ണൂർ ലേബർ കോടതിയിലും 20ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 27നും 28നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 22ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും അഞ്ച്, ആറ്, ഏഴ്, 12, 13, 14 തിയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 22ന് പീരുമേടും നാലിനും 18നും പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.
ഇടുക്കി ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ കെ.എസ്. അനിൽകുമാർ നാല്, 11, 18, 21 തിയതികളിൽ കോട്ടയം ബാർ അസോസിയേഷൻ ഹാളിലും ഏഴിനും 28നും മൂന്നാർ ഡെപ്യൂട്ടി ലേബർ ഓഫീസിലും 14ന് തൊടുപുഴ കോർട്ട് കോംപ്ലക്‌സ് മുട്ടത്തും സിറ്റിംഗ് നടത്തും.  തൊഴിൽതർക്ക കേസുകളും ഇ.എസ്.ഐ എംപ്ലോയീസ് കോമ്പൻസേഷൻ നിയമങ്ങളുടെ പരിധിയിൽ വരുന്ന കേസുകളും വിചാരണ ചെയ്യും.  മറ്റുപ്രവൃത്തി ദിവസങ്ങളിൽ പീരുമേടുള്ള ആസ്ഥാനത്തും സിറ്റിംഗ് നടത്തും.