ഇത്തവണ സംസ്‌കരിക്കാനയച്ചത് 3926 കി.ഗ്രാം മാലിന്യങ്ങള്‍
ഇ-വേസ്റ്റ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പുതിയ പടവുകള്‍ താണ്ടി ജില്ലാ ശുചിത്വമിഷന്‍. ജില്ലയില്‍ നിന്നും ഇത്തവണ ശേഖരിച്ചു സംസ്‌കരിക്കാനയച്ചത് 3926 കിലോഗ്രാം ഇ-വേസ്റ്റ്.
പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായ നിരവധി മൂലകങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഫലപ്രഥമായി സംസ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കളക്ടറേറ്റ് എന്നിവടങ്ങളിലെ ഇ-വേസ്റ്റുകള്‍ ശേഖരിച്ചത്. രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ മൂന്നാം തവണയാണ് ഇലക്ട്രോണിക് വേസ്റ്റുകള്‍ സമാഹരിച്ചത്. പദ്ധതിയില്‍ സഹകരിച്ച പഞ്ചായത്തുകളും നഗരസഭകളും ഉപയോഗശൂന്യമായ കംപ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും ശേഖരണ കേന്ദ്രമായ കളക്ടറേറ്റില്‍ എത്തിച്ചു നല്‍കുകയും ഇവയെ പിന്നീട് മാലിന്യ സംസ്‌കരണ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിനു കൈമാറുകയും ചെയ്തു.
കളക്ടറേറ്റ് പരിസരത്തു നിന്നും ഇ-വേസ്റ്റുമായി ഹൈദരാബാദിലെ സംസ്‌കരണ കേന്ദ്രത്തിലേക്കു പുറപ്പെട്ട ക്ലീന്‍ കേരള കമ്പനിയുടെ വാഹനം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ സി. രാധാൃഷ്ണന്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ബെവിന്‍ ജോണ്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (പിഎ) എന്‍. ഹരിലാല്‍, പ്രോഗ്രാം ഓഫീസര്‍ കെ.വി. രഞ്ജിത്ത്, ക്ലീന്‍ കേരള കമ്പനി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മിഥുന്‍ എന്നിവര്‍ സംബന്ധിച്ചു.