ആലപ്പുഴ: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികുളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നു. പരമ്പരാഗത മത്സ്യബന്ധനയാനത്തിനും തൊഴിലാളികളുടെ എണ്ണം അനുസരിച്ച് (പരമാവധി അഞ്ച് എണ്ണം) ലൈഫ് ജാക്കറ്റുകൾ അനുവദിക്കും. രജിസ്ട്രേഷനും ലൈസൻസും ഉള്ള പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. മത്സ്യതൊഴിലാളികൾക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷ ഫാറം ഫിഷറീസ് വകുപ്പ്, ജില്ല ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷ ഡിസംബർ 20ന് വൈകിട്ട് അഞ്ചുവരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.
