ലഹരിക്കെതിരെ കൈ കോർക്കാൻ ഗുരുകുലം കോളേജ് ശ്രദ്ധ കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി മിഷൻ കോ ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്തു. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൾ ഒ.വി അനിൽ കുമാർ, ശ്രദ്ധ കോ-ഓർഡിനേറ്റർ കെ.ജെ വർഗീസ്, കോളേജ് യൂണിയൻ ചെയർമാർ കെ സജിത്, ജനറൽ സെക്രട്ടറി മുഹമ്മദ് യാസിൻ എന്നിവർ പങ്കെടുത്തു.
