പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹകരണ അവബോധം സൃഷ്ടിക്കുന്നതിനുമായി മത്സ്യഫെഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റുമായി ചേർന്നു സംഘടിപ്പിക്കുന്ന മേഖലാതല സഹകരണ പരിശീലന പരിപാടി പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഹാളിൽ നടന്നു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം നിർവ്വഹിച്ചു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ് ആമുഖപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടർ ആർ. കെ. മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. രവിചന്ദ്രൻ, ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാർ പി. എൻ. സുരേഷ് കുമാർ, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ ആർ. ജെറാൾഡ്, സബീന സ്റ്റാൻലി, ജി. രാജദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള സഹകരണസംഘം പ്രതിനിധികളും ഫിഷറീസ് വകുപ്പിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരും അടക്കം 135 പേർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലന പരിപാടികളിൽ ആദ്യത്തേതാണ് നടന്നത്.