കുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഗോത്രവർഗ വിദ്യാർഥികൾക്കായി ‘തിങ്കവന്ത്’ എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചു. അൻപതോളം വിദ്യാർഥികൾ പങ്കെടുത്തു. നഗരസഭ ചെയർമാൻ ടി.എൽ. സാബു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് റീന, അധ്യാപിക നിഷ മനോജ്, പിടിഎ പ്രസിഡന്റ് മത്തായി എന്നിവർ സംസാരിച്ചു.