ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ 21ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജില്‍ ഭരണഘടന-സാക്ഷരതാ ജില്ലാ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.  ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം എന്നിവ സംബന്ധിക്കുന്ന ഭരണഘടനാഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയായിരിക്കും സംഗമം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, സെക്രട്ടറി കെ.ജി ജയശങ്കര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീല മോഹന്‍, സീനിയര്‍ സൂപ്രണ്ട് പി.ജെ  രാജേഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ ടി.കെ.ജി നായര്‍,  ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി മുരുകദാസ്, ഹയര്‍സെക്കന്‍ഡറി കോഴ്സ് കണ്‍വീനര്‍ അഫ്സല്‍ ആനപ്പാറ, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ലാലിക്കുട്ടി, പ്ലാനിംഗ് ബോര്‍ഡ് റിസര്‍ച്ച് ഓഫീസര്‍ പി. മഞ്ജു, സാക്ഷരതാസമിതി അംഗങ്ങളായ കോന്നിയൂര്‍ രാധാകൃഷ്ണന്‍, രാജന്‍ പടിയറ, എസ്.മീരസാഹിബ്, തുടങ്ങിയവര്‍ പങ്കെടുത്തു.