സംസ്ഥാന സാക്ഷരതാ മിഷൻ ഏഴാംതരം തുല്യതാപരീക്ഷ ജില്ലയിൽ 232 പഠിതാക്കൾ എഴുതി. 134 പുരുഷൻമാരും 98 സ്ത്രീകളുമുൾപ്പെടെയാണിത്. 64 പട്ടിക വർഗ്ഗക്കാരും 11 പട്ടിക ജാതിക്കാരും 20 ഭിന്നശേഷിക്കാരും നിലവിൽ പഠിതാക്കളായുണ്ട്. 60 വയസ്സുള്ള വിജയനാണ് എറ്റവും പ്രായം കൂടിയ പഠിതാവ്. 17 വയസ്സുള്ള മുഹമ്മദ് അഫ്‌സൽ എറ്റവും പ്രായം കുറഞ്ഞ പഠിതാവും.
ജില്ലയിൽ ആകെ 20 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എൽ.പി.എസ് കൽപ്പറ്റ, ഗവ. യു.പി.എസ് പടിഞ്ഞാറത്തറ, ഗവ. എസ്.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി, ഗവ. എച്ച്.എസ്.എസ് അമ്പലവയൽ, ഗവ. യു.പി.എസ് കമ്പളക്കാട്, ഗവ. എൽ.പി.എസ് കോറോം, ഗവ. യു.പി.എസ് തലപ്പുഴ, ഗവ. വി.എച്ച്.എസ്.എസ് മാനന്തവാടി, ഗവ. യു.പി.എസ് തരുവണ, ഗവ. എച്ച്.എസ്.എസ് കാട്ടിക്കുളം, ഗവ. എച്ച്.എസ്.എസ് കാപ്പിസെറ്റ്, ഗവ. എച്ച്.എസ്.എസ് കോളേരി, വിജയ എച്ച്.എസ്.എസ് പുൽപ്പള്ളി, ഗവ. എച്ച്.എസ്.എസ് പനമരം, ഗവ. എച്ച്.എസ്.എസ് മീനങ്ങാടി, ഗവ. എച്ച്.എസ്.എസ് മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ് ആനപ്പാറ, ഗവ. എൽ.പി.എസ് മൂരിക്കാപ്പ്, എമ്മൗസ്‌വില്ല സ്‌പെഷ്യൽ സ്‌കൂൾ മാനന്തവാടി എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
ജില്ലാതല ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മുപ്പതഞ്ചുകാരിയായ ഓമന ഗിരീഷിന് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവൻ ഹംസ അധ്യക്ഷത വഹിച്ചു. ആദിവാസി സാക്ഷരതാ കോർഡിനേറ്റർ പി.എൻ. ബാബു, സ്‌കൂൾ പ്രധാനാധ്യാപിക ഷേർളി തോമസ്, പ്രേരക്മാരായ മിനിമോൾ, പി പ്രഭാവതി, പി.വി റോസമ്മ, ഓഫീസ് സ്റ്റാഫ് പി.വി ജാഫർ തുടങ്ങിയവർ സംസാരിച്ചു.