2018 ഒക്‌ടോബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.  പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ്‌പോർട്ടലിലും ലഭ്യമാണ്.  നാലു കാറ്റഗറികളിലായി 69985 പേർ പരീക്ഷയെഴുതിയതിൽ 8178 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.  നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 11.69.  കാറ്റഗറി-1 ൽ 2640 പേർ വിജയിച്ചു (വിജയശതമാനം 11.92). കാറ്റഗറി-2 ൽ 1741 പേർ വിജയിച്ചു (വിജയശതമാനം 10.42).  കാറ്റഗറി-3 ൽ 2378 പേർ വിജയിച്ചു (വിജയശതമാനം 10.39).  കാറ്റഗറി-4 ൽ 1419 പേർ വിജയിച്ചു (വിജയശതമാനം 17.24).
പരീക്ഷ വിജയിച്ചവർ അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.