കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 41 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.52 ലക്ഷം രൂപ ചെലവഴിച്ചാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ് അധ്യക്ഷനായ പരിപാടിയില്‍  വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ആര്‍ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, കല്‍പ്പറ്റ ബ്ലോക്ക് ഡിവിഷന്‍ അംഗം എം.ജി ജെനിമോള്‍, പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സി സജി, സജീഷ് കുമാര്‍, വി.ആര്‍ ബാലന്‍, ജസ്റ്റിന്‍ സിറിയക്, എലിസബത്ത്, ബിന്ദു ടീച്ചര്‍, റംല അസീസ്, സനിലേഷ്, പി.കെ ജോണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി ടി.യു പ്രിന്‍സ്, എച്ച്.എം അമ്മുജ എന്നിവര്‍ പങ്കെടുത്തു.