കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം ക്യാമ്പസ്സിൽ ജൂലൈ മാസം ആരംഭിയ്ക്കുന്ന 6 മാസം ദൈർഘ്യമുള്ള എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്ക് പ്ലസ്ടു / ഡിഗ്രി പാസ്സായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് മാനേജ്‌മെന്റ്‌ കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്‌റ്റൈപെൻഡോടുകൂടി 1 വർഷത്തെ അപ്രെന്റീസ്ഷിപ്പ് ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനികളിൽ നൽകും. അപേക്ഷകൾ www.kittsedu.org ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് 9567869722.