തൊടുപുഴയിലെ പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്  ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള രണ്ടാം വര്‍ഷ സീറ്റുകളിലേക്കായുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 13, 14 തീയതികളില്‍ നടത്തും. നിലവില്‍ ലാറ്ററല്‍എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍ റാങ്ക്ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍പങ്കെടുക്കാം.
ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് ജൂലൈ 10 വരെ le.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
50% മാര്‍ക്കില്‍ കുറയാതെയുള്ള സയന്‍സ് +2/വി.എച്ച്.എസ്,
50% മാര്‍ക്കില്‍ കുറയാതെയുള്ള രണ്ട് വര്‍ഷ മെട്രിക് ഐ.റ്റി.ഐ(എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി/കെ.ജി.സി.ഇ) തുടങ്ങിയവയാണ് യോഗ്യതകള്‍.
എസ്.എസ്.എല്‍.സി/തത്തുല്യസര്‍ട്ടിഫിക്കറ്റ്, +2/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ തുടങ്ങിയ രേകഖള്‍ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :94956 59662, 98958 64787, 70129 17470, 97450 90671