രാമനാട്ടുകര നഗരസഭ നടപ്പാക്കുന്ന വിദ്യാഭ്യാസ പിന്തുണ പദ്ധതി ‘ഗോള്‍ 2026’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കല്ലട മുഹമ്മദലി അധ്യക്ഷനായി. അഡ്വ. പി എ മുഹമ്മദ് റിയാസ് എം.എല്‍.എ മുഖ്യാതിഥിയായി.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി നാസര്‍ ഉപഹാര സമര്‍പ്പണം നടത്തി. നഗരസഭ സെക്രട്ടറി പി ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി മിഥുഷ, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ മുഹമ്മദ് കോയ, ഫൈസല്‍ പള്ളിയാളി, ടി സുമതി, സജ്‌ന റഷീദ്, കൗണ്‍സിലര്‍ കെ സുധീഷ് കുമാര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ വി എം പുഷ്പ, ബുഷ്‌റ റഫീഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ സി ഹംസക്കോയ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി സി ബാബുരാജന്‍ മാസ്റ്റര്‍, കോഴിക്കോട് റൂറല്‍ ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ കെ ഹസീന, ഇംപ്ലിമെന്റിങ് ഓഫീസര്‍ പി എം ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളിലെ വിജയികള്‍ക്കും ‘മാനക്’ ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിക്കുമുള്ള അനുമോദനം, നഗരസഭയിലെ വിവിധ അങ്കണവാടികളില്‍ പ്രവേശനം നേടിയ കുഞ്ഞുങ്ങള്‍ക്കുള്ള ഉപഹാര വിതരണം, നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.എച്ച്.സി ജീവനക്കാര്‍ക്കുള്ള ആദരം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.