സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R D M-ന് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്കാണ് നിയമനം.2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം ?24,590 ആണ്. ബിരുദവും പി ജി ഡി സി എ /ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കുടിയൊഴിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും സഹിതം 2026 ഓഗസ്റ്റ് 5-നകം തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.