കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 2ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 9 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷിക്കാത്തവർക്കും ഓൺലൈൻ അപേക്ഷ സമർപ്പിച്ച് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.polyadmission.org/let.