തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റെർവ്യു നടത്തുന്നു. എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 9 രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ ഹാജരാകണം.