തിരുവനന്തപുരം ബാലരാമപുരത്തുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താത്ക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെറ്റുമാണ് യോഗ്യതയുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 10 രാവിലെ 10ന് കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.