സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആയിരം രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താത്പര്യമുളളവര്‍ വയസ് തെളിയിക്കുന്ന രേഖ സഹിതം wynd.ksywb@kerala.gov.in ല്‍ സെപ്റ്റംബര്‍ 24 നകം അപേക്ഷ നല്‍കണം. ഫോണ്‍- 8921906628, 9895314639