സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതികൾ നടപ്പാക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരുടെ ശേഷി വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) 2026-27 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരമാവധി മൂന്ന് ഉദ്യോഗസ്ഥരെ വീതം നാമനിർദേശം ചെയ്യാം. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബി.ടെക്, എം.ബി.എ, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഐ.ടി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷകർ വകുപ്പിന്റെ നിരാക്ഷേപപത്രം ഉൾപ്പെടെയുള്ള രേഖകൾ സഹിതം https://pgdeg.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. സർക്കാർ ജീവനക്കാർക്ക് കോഴ്സ് ഫീസ് 75,000 രൂപയും ബോർഡ്/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 80,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 155300, 9446142347.