ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 25,100- 57,900. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഒക്ടോബർ 12ന് വൈകിട്ട് 5.15ന് മുമ്പായി ഇ-മെയിൽ (scpwdkerala@gmail.com)/ കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010, ഫോൺ: 0471 2720977 എന്ന വിലാസത്തിൽ ലഭിക്കണം.
