ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 11ന് ആരംഭിക്കുന്ന തൊഴിൽമേളയിൽ പത്താം ക്ലാസ് മുതൽ പ്ലസ്ടു, ബിരുദം, എൻജിനീയറിങ് ഡിപ്ലോമ/ പോളിടെക്നിക്, ബി.ടെക്, ഐ.ടി.ഐ എം.എം.വി, ഐ.ടി.ഐ ഡീസൽ മെക്കാനിക്ക്, ഐ.ടി.ഐ ആട്ടോമൊബൈൽ,  ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററിൽ ഒറ്റത്തവണ 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനായി ആധാർ കാർഡ് കൊണ്ടുവരണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനവും ലഭ്യമാക്കും. വിവരങ്ങൾക്ക്: 8921916220, 0471-2992609.