കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2026-27 സാമ്പത്തിക വർഷത്തെ ഗ്യാരന്റി കമ്മിഷൻ തുകയുടെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. മാനേജിങ് ഡയറക്ടർ സബിൻ സമീദിൽ നിന്നും 5,51,05,195 രൂപയുടെ ചെക്ക് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി സ്വീകരിച്ചു. 2026-27 സാമ്പത്തിക വർഷത്തെ ആകെ ഗ്യാരന്റി കമ്മിഷൻ തുകയായ 11,02,10,390 രൂപയുടെ ആദ്യ ഗഡുവായ 5,51,05,195 രൂപ ഏപ്രിൽ 23-ന് തന്നെ കോർപ്പറേഷൻ സർക്കാരിലേക്ക് നൽകിയിരുന്നു.
