രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027 ന്റെ ഭാഗമായ കരട് വോട്ടര്‍പട്ടിക നവംബര്‍ 12 നും അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിനും പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് പറഞ്ഞു. സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
അര്‍ഹരായ എല്ലാ പൗര•ാരെയും ഉള്‍പ്പെടുത്തിയും അനര്‍ഹരെ ഒഴിവാക്കിയും കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനാണ് 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നത്. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027 ന്റെ ഷെഡ്യൂള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം. ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ചിട്ടില്ലെങ്കില്‍ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രസിദ്ധീകരണ ശേഷം എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇ ആര്‍ ഒ മാര്‍ കരട് വോട്ടര്‍പട്ടിക ലഭ്യമാക്കും. കരട് വോട്ടര്‍ പട്ടികയി•േലുള്ള ആക്ഷേപങ്ങള്‍ നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ലഭ്യമാകുന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട ഇ ആര്‍ ഒ മാര്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കും. ഡിസംബര്‍ 28 നകം ആക്ഷേപങ്ങള്‍ പരിഹരിച്ച് അന്തിമ വോട്ടര്‍പട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവറിന്റെ ഭാഗമായി ഒക്ടോബര്‍ 15 ന് വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒക്ടോബര്‍ 31 വരെ പ്രവര്‍ത്തിക്കും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഹെല്‍പ് ഡെസ്‌കുകള്‍ വഴി അപേക്ഷ നല്‍കാം. യുവവോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ്-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ‘കാമ്പസ് ടു ബൂത്ത് ‘ എന്ന പേരില്‍ നവംബര്‍ രണ്ട് മുതല്‍ നവംബര്‍ ഏഴ് വരെ എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. സ്റ്റെപ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടട് എന്ന ടാഗ് ലൈനോടെയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡ്രൈവ് നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കരടുവോട്ടര്‍പട്ടിക സംബന്ധിച്ച ഇ ആര്‍ ഒ മാരുടെ തീരുമാനത്തിരെ ഒന്നാം അപ്പീല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ക്കും ഒന്നാം അപ്പീല്‍ അധികാരിയുടെ തീരുമാനത്തിനെതിരെ രണ്ടാം അപ്പീല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നല്‍കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെ. കലക്ടര്‍ ഫാത്തിമത് സുമയ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജി ജയപ്രകാശ്, സിയാദ് ഷനൂര്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, അഡ്വ. കൈപ്പുഴ വി രാം മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
