ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കൈവരിച്ച ട്രെയിനികൾക്കായി ഗവ. ഐ.ടി.ഐ. കോഴിക്കോട് സംഘടിപ്പിച്ച കോൺവൊക്കേഷൻ ചടങ്ങ് അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. സജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിജയികളായ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഐ.ടി.ഐ. വൈസ് പ്രിൻസിപ്പൽ പ്രസാദ്, പി.കെ. സ്റ്റീൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എം. സബീഹ്, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.കെ. ഷാജിത്, ജനറൽ മാനേജർ സതീഷ്, സീനിയർ സൂപ്രണ്ട് സുഗേഷ് കുമാർ, ആർ.ഐ. സെന്റർ കോഴിക്കോട് ട്രെയിനിങ് ഓഫീസർ ടി.എസ്. ഹിത, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ എൽ.വി ബാബു, എം. പ്രവീർകുമാർ ദേവ്, പി. സജീല, ജൂനിയർ സൂപ്രണ്ട് കെ.എസ്. സരിത, സ്റ്റാഫ് സെക്രട്ടറി എൻ.എസ്. സുബീഷ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ സി.ജെ ലിൻസ് തുടങ്ങിയവർ പങ്കെടുത്തു.