കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കി.മീറ്റർ ദൂരത്തിൽ വനിതാമതിൽ ഉയർന്നപ്പോൾ അതിൽ അണിനിരന്നത് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ.
ആരോഗ്യ, സാമൂഹികനീതി, വനിതാ, ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചർ ആദ്യകണ്ണിയായപ്പോൾ ബൃന്ദ കാരാട്ട് തിരുവനന്തപുരം വെള്ളയമ്പലത്ത്  അവസാന കണ്ണിയായി. 2.30 ഓടെ മതിലിൽ ചേരാനായി വനിതകൾ ഒഴുകിയെത്തിത്തുടങ്ങി. 3.45 ന് മതിലിന്റെ ട്രയൽ റൺ നടന്നു. നാലിന് മതിൽ നിരന്നു. തുടർന്ന് പ്രതിജ്ഞ ചൊല്ലി. വിവിധ കേന്ദ്രങ്ങളിലായി പൊതുയോഗങ്ങളും നടന്നു.
തിരുവനന്തപുരം വെള്ളയമ്പലത്ത് ബൃന്ദ കാരാട്ട് പൊതുയോഗം ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ  ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, സി.ദിവാകരൻ, ആനാവൂർ നാഗപ്പൻ, ജിആർ അനിൽ, നവോത്ഥാന മൂല്യസംരക്ഷണസമിതി സംഘാടകസമിതി കൺവീനർ പുന്നല ശ്രീകുമാർ,  തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ചലച്ചിത്ര സംവിധായകൻ കുമാർ സാഹ്നി തുടങ്ങിയവർ സന്നിഹിതരായി. മതിലിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
ആനി രാജ, ബീന പോൾ, രാധിക സി.നായർ, ജമീല പ്രകാശം, സുജ സൂസൻ ജോർജ്, സരിത വർമ, മൃദുൽ ഈപ്പൻ, ടി.കെ.ആനന്ദി, ടിഎൻ സീമ, ആശ തോമസ് ഐഎഎസ്, ഉഷ ടൈറ്റസ,് ഷീബ ജോർജ് ഐഎഎസ്, ഷീല തോമസ് ഐഎഎസ്,  ജില്ല കളക്ടർ കെ. വാസുകി, മുഖ്യമന്ത്രിയുടെ പത്‌നി കമല, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പത്‌നി വസുമതി, കോടിയേരി ബാലകൃഷ്ണന്റെ പത്‌നി വിനോദിനി, ലക്ഷ്മി രാജീവ്, ഭാഗ്യലക്ഷ്മി, ലക്ഷ്മി നായർ, ആദിവാസി സാമൂഹികപ്രവർത്തക ധന്യ രാമൻ,സംവിധായിക വിധു വിൻസന്റ്, നഗരസഭ കൗൺസിലർ പുഷ്പലത,  ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ കൗൺസിലർ പുഷ്പലത,  മുൻഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ, മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ജമീല, നിശാന്തിനി ഐപിഎസ്, അഡ്വ. ഗീനാകുമാരി, എസ്എൻഡിപി വനിതാവിഭാഗം നേതാവ് ഗീത മധു, കെപിഎംഎസ് വനിതാനേതാവ് ലൈല ചന്ദ്രൻ തുടങ്ങിയവർ മതിലിന്റെ ഭാഗമായി. ക്യൂബൻ സ്വദേശിയായ മിഷേലും മതിലിൽ പങ്കെടുത്തു.  ഹരിതകേരളം മിഷൻ ചെയർപേഴ്‌സൺ ടി.എൻ.സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊല്ലം ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റർ ദുരത്തിൽ തോളോടു തോൾ ചേർന്ന് വനിതകൾ അണിനിരന്നു. നവോത്ഥാന സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കശുവണ്ടി തൊഴിലാളികൾ തുടങ്ങി നാനാതുറകളിൽപെട്ട വനിതകൾ  പങ്കുചേർന്ന മതിലിന് ഐക്യദാർഢ്യവുമായി വിദ്യാർഥിനികളും വിദേശ വിനോദസഞ്ചാരികളുമുൾപ്പെടെയുള്ളവരെത്തി.
കൊല്ലം ചിന്നക്കട ബസ് ബേയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
കെപ്കോ ചെയർപേഴ്സൻ ജെ. ചിഞ്ചുറാണി അധ്യക്ഷയായി. എം.എൽ.എമാരായ പി. അയിഷാപോറ്റി, എം. മുകേഷ്, കെ.ബി. ഗണേഷ് കുമാർ, മേയർ അഡ്വ. വി. രാജേന്ദ്രബാബു,  മുൻ മന്ത്രിമാരായ പി.കെ. ഗുരുദാസൻ, ആർ. ബാലകൃഷ്ണപിള്ള, ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ, സബ് കലക്ടർ  എ. അലക്സാണ്ടർ,  അസിസ്റ്റന്റ് കലക്ടർ എസ്. ഇലക്കിയ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, മുൻ രാജ്യസഭാംഗം കെ.എൻ. ബാലഗോപാൽ,   ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴസൻ ചിന്താ ജെറോം, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സെക്രട്ടറി എം.ആർ. ജയഗീത, മുൻ മേയർമാരായ പ്രസന്ന ഏണസ്റ്റ്, സബിതാബീഗം തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഉയർന്ന നവോത്ഥാന മതിലിന്റെ ഭാഗമായി  ഏറ്റവും നീളത്തിൽ മതിൽ കെട്ടിയതിന്റെ പെരുമ  ആലപ്പുഴയ്ക്ക്. വടക്കേറ്റയറ്റത്ത് കുമ്പളം പാലം മുതൽ തെക്കേയറ്റത്ത് കൃഷ്ണപുരം പഞ്ചായത്തിലെ ഓച്ചിറ പ്രീമിയർ ജംഗ്ഷൻ വരെയായി 110 കിലോമീറ്ററിലാണ് വനിതമതിൽ തീർത്തത്. അഞ്ചുലക്ഷത്തോളം പേർ ജില്ലയിൽ അണിനിരന്നതായാണ് പ്രാഥമിക കണക്കുകൾ.
വനിതാ മതിലിന് ഐക്യദാർഢ്യവുമായി പാതിരപ്പള്ളിയിൽ നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷനായ വെള്ളാപ്പള്ളി നടേശൻ പാതിരപ്പള്ളിയിലെത്തി നേതൃത്വം നൽകി. നേരത്തെ ജില്ലയിലെ പ്രധാന കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിനു മുന്നിൽ അദ്ദേഹം കുടുംബത്തോടൊപ്പമാണെത്തിയത്.
3.30നകം തന്നെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വൻതോതിൽ വനിതകളെത്തിയിരുന്നു. ജില്ലയിൽ 30 പ്രധാന കേന്ദ്രങ്ങളിലായി ഒരുക്കിയ നവോത്ഥാന സദസുകളിൽ മന്ത്രിമാർ ഉൾപ്പടെയുള്ള ജനനേതാക്കളും വനിത മതിലിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി രംഗത്തുണ്ടായിരുന്നു. ചേർത്തലയിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നവോത്ഥാന സദസിന് നേതൃത്വം നൽകി. കായംകുളത്ത് വനം മന്ത്രി കെ.രാജുവാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകിയത്. ജില്ലാ കളക്ടർ എസ്.സുഹാസ് വിവിധ ഭാഗങ്ങളിലെ വനിതാമതിലിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു.
വനിതാ മതിലിൽ ചേർത്തല മുതൽ അരൂർ വരെ 75000ത്തിലധികം വനിതകളാണ്   അണിചേർന്നത്. മന്ത്രി പി.തിലോത്തമന്റെ ഭാര്യ ഉഷ തിലോത്തമനും വനിതാ മതിലിൽ അണിചേർന്നു.കോട്ടയം ജില്ല വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി.എൻ.ശ്രീദേവി വനിതാ മതിലിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചേർത്തലയിൽ നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.  സി.കെ. ആശ എം.എൽ.എ.എസ്.എൻ.ഡി. പി.  യോഗം ഡയറക്ടർ ബോർഡ് മെമ്പർ സാബുലാൽ,കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണൻ, സി.പി.ഐ.കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, കോൺ്ഗ്രസ് എസ്. സംസ്ഥാന ജനറൽ സെക്രട്ടറി സാബു മുരിക്കുവേലി, കെ.പി.എം.എസ്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സാബു കരിശ്ശേരി, വി.എൻ.ബാബു,മഹിള ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ മോഹൻദാസ്, കോട്ടയം ജില്ല ഇൻഫർമേഷൻ ഓഫിസർ  സിനി കെ.തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അരൂരിൽ  പൊതുസമ്മേളനം സി.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ,പൂച്ചക്കൽ ഷാഹുൽ എന്നിവർ സംസാരിച്ചു.
കുട്ടനാട്ടുകാർ ഒന്നടങ്കം ആലപ്പുഴയിലേക്കു കയറിയതായി മാറി വനിതമതിൽ.  പ്രളയം അധികം ബാധിച്ച കുട്ടനാട്ടുകാരുടെ ഒഴുക്കായിരുന്നു കളർകോട് മുതൽ അമ്പലപ്പുഴ വരെയുള്ള പ്രദേശങ്ങളിലുണ്ടായിരുന്നത്.്
വനിതമതിലിൽ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ആലപ്പുഴ നഗരം.  ഇ.എം.എസ്.സ്റ്റേഡിയത്തിന് മുന്നിൽ മുൻ എം.പി.സി.എസ്.സുജാത, പ്രീതി നടേശൻ, മകൾ വന്ദന, വിപ്ലവ ഗായിക പി.കെ. മേദിനി, എഴുത്തുകാരി എസ്.ശാരദക്കുട്ടി, സി.പി.എം.ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്, മലയര മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ്, കെ.പി.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാ സതീശ്, പ്രഫ.ഡോ.ലളിതാംബിക, സി.പി.എം.കേന്ദ്രകമ്മറ്റിയംഗം  എ.ആർ.സിന്ധു,  സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, സി.പി.എം.കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ,  ജോസഫ് കെ.നെല്ലുവേലി,  ദീപ്തി അജയകുമാർ, ഡോ.എൻ.പ്രിയ തുടങ്ങിയവർ മതിലിൽ അണിചേർന്നു. നങ്ങ്യാർകുളങ്ങരയിൽ വീണ ജോർജ് എം.എൽ.എ മതിലിൽ കണ്ണിയായി.
എറണാകുളത്ത് വനിതാകൂട്ടായ്മയിൽ അണിനിരന്നത് നാലു ലക്ഷം പേർ. തൃശൂരുമായി ജില്ല അതിർത്തി പങ്കിടുന്ന കറുകുറ്റി പോങ്ങത്ത് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ മതിലിലെ ആദ്യ കണ്ണിയായി. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂർ പാലത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.വി. അനിതയായിരുന്നു മതിലിലെ അവസാന അംഗം.
ജില്ലാ കേന്ദ്രമായ ഇടപ്പള്ളിയിൽ ഡോ. എം. ലീലാവതി, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, അഖിലേന്ത്യ മഹിളാ ഫെഡറേഷൻ പ്രസിഡന്റ് അരുണ റോയ്, ഒളിംപ്യൻ മേഴ്‌സി കുട്ടൻ, എസ്എൻഡിപി കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സാമൂഹ്യപ്രവർത്തക ഉഷാ പ്രവീൺ, എസ്എൻഡിപി വനിതാ സെക്രട്ടറിയേറ്റംഗം ജോയിന്റ് കൺവീനർ ഇ.എസ്.ഷീബ, മഹിളാ സംഘം കേന്ദ്ര കമ്മിറ്റിയംഗം കമല സദാനന്ദൻ,  എഴുത്തുകാരി തനൂജ ഭട്ടതിരി, സാമൂഹ്യപ്രവർത്തക ബിന്ദു പരമേശ്വരൻ, സിനിമാതാരങ്ങളായ സീനത്ത്, ഉഷ, കവയിത്രി വിജയലക്ഷ്മി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹികളായ പുഷ്പ ദാസ്, സുനന്ദ രാജൻ, കൊച്ചി സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. പൂർണിമ നാരായൺ, ശീതൾ ശ്യാം എന്നിവർ മതിലിൽ അണിചേർന്നു. നിരവധി കന്യാസ്ത്രീകളും മതിലിൽ പങ്കെടുക്കാനെത്തി.
തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, മുൻ മന്ത്രി എം.എ. ബേബി, സ്വാമി അഗ്നിവേശ്, ദേശാഭിമാനി ചീഫ് എഡിറ്ററും മുൻ എം.പിയുമായ പി. രാജീവ്, എസ്.ശർമ എംഎൽഎ, പ്രൊഫ.എം.കെ.സാനു, മുൻ എം.എൽ.എ പി. രാജു, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ തുടങ്ങിയവർ മതിലിന് സാക്ഷ്യം വഹിക്കാൻ ഇടപ്പള്ളിയിലെത്തി.
അങ്കമാലിയിൽ വൈദ്യുതമന്ത്രി എം.എം. മണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയർപേഴ്‌സൺ എം.എ ഗ്രേസി അധ്യക്ഷത വഹിച്ചു. വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അജി.സി.പണിക്കർ, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സജി രാമചന്ദ്രൻ, ജോയ്‌സ് ജോർജ് എം.പി, എൽദോ എബ്രഹാം എം എൽ എ തുടങ്ങിയവർ പ്രസംഗിച്ചു.
പറവൂർ കവലയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ് ഷൈല വനിതാ മതിലിന് നേതൃത്വം നൽകി.  ബിന്ദു രാജ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രൊഫ. ഗീത സുരാജ്, ഷൈൻ ടീച്ചർ, എന്നിവർ സംസാരിച്ചു. കളമശ്ശേരിയിൽ പൊതുസമ്മേളനം സരോജിനി ബാലാനന്ദൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഹെന്നി ബേബി വനിത മതിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചക്കരപ്പറമ്പ് – വൈറ്റില മേഖലയിൽ വനിതാമതിലിൽ അണിചേർന്നവർക്ക് ഡോ. ടി.വി. സുജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുണ്ടന്നൂരിൽ സിനിമാതാരം ഗായത്രി പ്രതിജ്ഞാവാചകം ചൊല്ലി.  പൊതുസമ്മേളനത്തിൽ അഡ്വ. എം. സ്വരാജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ സുഗതൻ, മനോജ് പെരുമ്പിള്ളി, എൻ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.
ചെറുതുരുത്തി മുതൽ പൊങ്ങം വരെ എഴുപത്തിമൂന്ന് കിലോമീറ്റർ നീളത്തിലാണ് തൃശൂർ ജില്ലയിൽ പെൺമതിലുയർന്നത്. മൂന്നരലക്ഷത്തോളം പേരുടെ പ്രാതിനിധ്യം വനിതാമതിലിൽ ദൃശ്യമായി.
ജില്ലയുടെ വടക്കേ അതിർത്തിയായ ചെറുതുരുത്തിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസും തെക്കേ അതിർത്തിയായ പൊങ്ങത്ത് ഗീതാ ഗോപി എംഎൽഎയും ഇരുതലകളിലെ കണ്ണികളായി. വിവിധയിടങ്ങളിൽ വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  സാംസ്‌കാരിക, സാഹിത്യ, പൊതുപ്രവർത്തകരും അണിനിരന്നു. തൃശൂർ കോർപ്പറേഷനു മുന്നിൽ മേയർ അജിത വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മേയർ പ്രൊഫ. ആർ. ബിന്ദു, സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത, പാർവതി പവനൻ, പ്രൊഫ. പി.ഭാനുമതി, ലളിതാലെനിൽ, പ്രൊഫ. ടി.എ. ഉഷാകുമാരി, ഷീബ അമീർ, ഡോ. ഡി. ഷീല, നോവലിസ്റ്റ് ലിസി, ശ്രീലതാവർമ, ഗായിക പുഷ്പാവതി, അഡ്വ. ആശ, സിനിമാനടിയും സാമൂഹ്യപ്രവർത്തകയുമായ പാർവതി, ജില്ലാ കളക്ടർ ടി.വി. അനുപമ, എ.ഡി.എം സി. ലതിക, എ കൃഷ്ണാകുമാരി, ബിലു പത്മിനി നാരായണൻ, റീബാപോൾ, ട്രാൻസ്ജെൻഡറും കവിയുമായ വിജയരാജമല്ലിക, കെ.എ.യു രജിസ്ട്രാർ പി.എസ്. ഗീതക്കുട്ടി, വിവിധ നവോത്ഥാന സംഘടനാ വനിതാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് പൊതുസമ്മേളനം മുൻ മേയർ പ്രൊഫ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു.
വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രിമാരായ പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനിൽകുമാർ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, ബിഷപ്പ് ഡോ. യൂഹന്നാൻ മാർ മിലിത്തിയോസ്, കൽദായ സുറിയാനി സഭ ബിഷപ്പ് മാർ ഓഗി കുരിയാക്കോസ്, യൂഹന്നാൻ ജോസഫ് എന്നിവർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ അണിനിരന്നു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, ടി.ഡി. രാമകൃഷ്ണൻ, എൻ. ആർ. ഗ്രാമപ്രകാശ്, പ്രിയനന്ദനൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കാംപ്കോ ചെയർമാൻ പി. ബാലചന്ദ്രൻ, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ, പ്രൊഫ. വിജയകുമാർ, പ്രൊഫ. പി.സി. തോമസ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. എം എൻ വിനയകുമാർ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്,, വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളിലെ നേതാക്കളും കോർപ്പറേഷനു മുന്നിൽ അണിനിരന്നു. കവി സി.രാവുണ്ണി കോലഴിയിലും നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ വടക്കാഞ്ചേരിയിലുമാണ് പങ്കാളികളായത്.
എം.എൽ.എമാരായ മുരളി പെരുനെല്ലി കോലഴിയിലും അഡ്വ. കെ. രാജൻ ചിയ്യാരം ഓവർ ബ്രിഡ്ജിലും ബി.ഡി. ദേവസി ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിലും കെ.യു. അരുണൻ മാസ്റ്റർ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപവും യു.ആർ. പ്രദീപ് ചെറുതുരുത്തി ചുങ്കത്തും അഡ്വ. വി.ആർ. സുനിൽകുമാർ കൊരട്ടി-പൊങ്ങത്തും കെ.വി. അബ്ദുൾഖാദർ വടക്കാഞ്ചേരിയിലും ഇ.ടി. ടൈസൺ മാസ്റ്റർ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിലും വനിതാമതിലിൽ പങ്കാളികളായി.
കോഴിക്കോട് മുതലക്കുളത്ത് എഴുത്തുകാരി പി.വത്സല, മുൻ എം.പി പി.സതീദേവി, ദീദി ദാമോദരൻ, കെ.അജിത, ഇന്ദു മേനോൻ, ഖദീജ മുംതാസ്, സിഎസ് ചന്ദ്രിക, ബി.എം സുഹറ, ചിത്രകാരി കബിത മുഖോപാധ്യായ, വി പി സുഹറ, കാനത്തിൽ ജമീല, ആര്യ ഗോപി, ഉഷാ ചന്ദ്രബാബു, ട്രാൻസ്‌വുമൺ പ്രതിനിധി സിസിലി ജോർജ് , അഡ്വ. ലതിക ശ്രീകുമാർ, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ പി.സി.കവിത, സാമൂഹ്യനീതി ഓഫീസർ അനീറ്റ എസ്.ലിൻ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി എ.കെ. ശശീന്ദ്രൻ സംസാരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ പങ്കെടുത്തു. ശോണാബേ ബന്ധുരേ എന്ന ബംഗാളി ഗാനം കബിത മുഖോപാധ്യായ പാടി. നടി റീമ കല്ലിങ്കൽ സംസാരിച്ചു.
വനീതാമതിലിന് ശക്തി പകർന്ന് ട്രാൻസ് വിമണുകളും കോഴിക്കോട് കണ്ണികളായി. പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ മുപ്പതോളം പേരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വനിതാമതിലിന്റെ ഭാഗമായത്. സൊസൈറ്റി പ്രസിഡന്റ് സിസിലി ജോർജ്, പ്രേമ, ദീപാറാണി, കരീന, ഫാസില എന്നിവർ പാളയം ബസ് സ്റ്റാൻഡിനു സമീപത്താണ് കണ്ണി ചേർന്നത്.
വയനാട്ടിൽ നിന്നും വനിതാമതിലിൽ 30,000 പേർ പങ്കെടുത്തു. സി.കെ.ശശീന്ദ്രൻ എം.എൽഎയുടെ നേതൃത്വത്തിൽ ദേശീയപാത വയനാട് റോഡിൽ അഞ്ച് കി.മീറ്റർ ദൂരത്തിൽ നാല് വരിയായാണ്  വനിതകൾ അണിനിരന്നത്.
മൂന്ന് ലക്ഷത്തോളം വനിതകളാണ് പാലക്കാട് പുലാമന്തോൾ മുതൽ ചെറുതുരുത്തി വരെ 29 കി.മീറ്ററിൽ മതിൽ തീർത്തത്.വള്ളത്തോളിനും എം.ടി ക്കും പി.കുഞ്ഞിരാമൻ നായർക്കും മറ്റ് നിരവധി എഴുത്തുകാർക്കും പ്രചോദനമായ നിളയുടെ തീരത്തുളള വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധ്യം വനിതാ മതിലിന് ഉറപ്പേകി.
കുളപ്പുളളിയിൽ മന്ത്രി എ.കെ ബാലനും പട്ടാമ്പിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും പങ്കെടുത്തു. ഗോത്രമഹാസഭ നേതാവ് സി കെ ജാനു കുളപ്പുള്ളിയിൽ പങ്കെടുത്തു.
പട്ടാമ്പിയിൽ ചെറുകാടിന്റെ ചെറുമകൾ കൂടിയായ പ്രൊഫസർ സി.പി.ചിത്ര,  വള്ളുവനാട്ടിലെ നവോത്ഥാന പോരാട്ടങ്ങളുടെ നേതാക്കളായിരുന്ന പളളം- ആര്യം പളളം ദമ്പതികളുടെ മകൾ പി.മുരളി ടീച്ചർ,  തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന സ്ത്രീകളുടെ ആദ്യകാല നാടകത്തിലെ പിന്നണി പ്രവർത്തക ഗംഗാദേവി, പ്രശസ്ത ചിത്രകാരി ദുർഗ മാലതി,  ഡോ. എൻ.കെ.ഗീത കായികതാരം വർഷ മുരളീധരൻ, വി.ടി. ഭട്ടതിരിപ്പാടിന്റെ കൊച്ചുമകൾ വി.ടി മഞ്ജരി, വയലാറിന്റെ മക്കളായ ഇന്ദുലേഖ, യമുന, കൊച്ചുമകൾ രേവതി വർമ്മ എന്നിവർ കുളപ്പുള്ളിയിൽ മതിലിൽ ചേർന്നു. പി.കെ.രാജന്റെ മാതാവ് പി.കെ സരോജിനി തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ.സി.പി.ചിത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ്. മല്ലിക കൊപ്പത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, വിവിധ പ്രദേശങ്ങളിൽ സന്നിഹിതരായിരുന്നു.  തുടർന്ന് പട്ടാമ്പി, കൊപ്പം, പുലാമന്തോൾ, കുളപ്പുള്ളി എന്നിവിടങ്ങളിൽ പൊതുസമ്മേളനം നടന്നു. കുളപ്പുള്ളിയിൽ വിവിധ കക്ഷി നേതാക്കളായ സി.കെ.രാജേന്ദ്രൻ,   കെ.പി.സുരേഷ് രാജ്, സുമലത മോഹൻദാസ്,  വിജയലക്ഷ്മി, സി.കെ ജാനു തുടങ്ങിയവർ പങ്കെടുത്തും.
പുലാമന്തോളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഈശ്വരി രേശൻ, മുൻ എം.എൽ.എമാരായ എം.ചന്ദ്രൻ, ഗിരിജ സുരേന്ദ്രൻ, മുൻ എം.പി എൻ.എൻ.കൃഷ്ണദാസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  സുബൈദ ഇസ്ഹാഖ്,  കൊപ്പത്ത് വിജയൻ കുനിശ്ശേരി, ഇന്ദിരാ ബാലകൃഷ്ണൻ,  പട്ടാമ്പിയിൽ വി. ചാമുണ്ണി, കെ.മല്ലിക,  വനിത വികസന കോർപ്പറേഷൻ   കെ.എസ് സലീഖ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലയിൽ രണ്ട് ലക്ഷത്തിലധികം പേർ മതിലിൽ അണി നിരന്നു. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ പി.കെ. സൈനബ ആദ്യ കണ്ണിയായി ചേർന്നു. വനിതാ മതിലിനൊപ്പം ജില്ലയുടെ 10 കേന്ദ്രങ്ങളിൽ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. .
ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകൾ മതിലിന്റെ ഭാഗമായി. ഡോ.കെ.ടി.ജലീൽ കുടുംബ സമേതമാണ് പങ്കെടുത്തത്. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടി മലപ്പുറം നഗരത്തിൽ മതിലിൽ അണിചേർന്നു. ഐക്കരപ്പടി, പുളിക്കൽ, കൊണ്ടോട്ടി, മൊറയൂർ, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, പുലമന്തോൾ എന്നിവിടങ്ങളിൽ സമ്മേളനങ്ങളും നടന്നു. ഐക്കരപ്പടി മുതൽ പെരിന്തൽമണ്ണ വരെയുള്ള 55 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലുള്ളവർ അണി നിരന്നത്.
സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഭാര്യ ദിവ്യ, അമ്മ സീതാലക്ഷ്മി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ  കെ ഖദീജ, മകൾ നഫീസ, മരുമകൾ സുഹറ, പി.പി വാസുദേവന്റെ ഭാര്യ ഓമന,  ബിന്ദു തങ്കം കല്യാണി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.  ഷോളയൂർ ജി ടി എച്ച് എസ് എസിലെ അദ്ധ്യാപിക  ഷാനിത നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ണൂർ ജില്ലയിൽ വനിതാ മതിലിൽ അണിചേർന്നത് 6.25 ലക്ഷം പേർ.
കണ്ണൂർ ജില്ലയുടെ അതിർത്തികളായ കാലിക്കടവ് മുതൽ മാഹി പൂഴിത്തല വരെയുള്ള 82 കിലോമീറ്റർ ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് മനസ്സും ശരീരവും ചേർത്തുപിടിച്ച് അണിനിരന്ന ലക്ഷക്കണക്കിന് വനിതകൾ നവോത്ഥാന പ്രതിജ്ഞയെടുത്തു. പ്രാഥമിക കണക്ക് പ്രകാരം ജില്ലയിലാകെ 6.25 ലക്ഷം വനിതകൾ മതിലിൽ അണിനിരന്നു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സ്‌കൂൾ-കോളേജ് വിദ്യാർഥിനികൾ, നഴ്സിംഗ് വിദ്യാർഥികൾ, അംഗണവാടി ജീവനക്കാർ, വിവിധ നവോത്ഥാന-സാമൂഹ്യ സംഘടനാ പ്രവർത്തകർ, സരവീസ് സംഘടനാ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ പരിപാടിയിൽ പങ്കാളികളായി.
വൈകിട്ട് മൂന്നു മണിയോടെ ജില്ലയിലെ ഒരതിർത്തി മുതൽ മറ്റേ അതിർത്തി വരെയുള്ള ദേശീയ പാതയോരങ്ങൾ മതിൽ തീർക്കാനെത്തിയ വനിതകളെയും പിന്തുണയുമായെത്തിയ പുരുഷൻമാരെയും കൊണ്ട് നിറഞ്ഞുകഴിഞ്ഞിരുന്നു. വിദ്യാർഥിനികൾ, ജീവനക്കാരികൾ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സ്ത്രീകൾ ജാതി-മത-പ്രായ ഭേദമന്യേ മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി വൻമതിൽ തീർത്തപ്പോൾ സ്ത്രീശാക്തീകരണ ചരിത്രത്തിലെ പുത്തൻ അധ്യായമായി അത് മാറി.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ പി കെ ശ്രീമതി ടീച്ചർ എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാമതിലിന് മുന്നോടിയായി നടന്ന പൊതുയോഗം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, സിനിമാ-നാടക താരം നിലമ്പൂർ ആയിഷ, ഗായിക സയനോര ഫിലിപ്പ്, നേഹ ഫായിസ്, എൻ ഉഷ, മുൻ മന്ത്രി കെ പി മോഹനൻ, എം വി ഗോവിന്ദൻ, കാസിം ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു.
ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള ടീച്ചർ, അന്തർ ദേശീയ ഫെൻസിംഗ് താരം റീഷ പുതുശ്ശേരി,  ഒ പി ഷീജ, മു്ൻ എംഎൽഎ പി ജയരാജൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം ഡോ. വി ശിവദാസൻ, വിവിധ സംഘടനാ നേതാക്കളായ, സി എൻ ചന്ദ്രൻ, അഡ്വ. പി സന്തോഷ് കുമാർ, പി പി ദിവാകരൻ, ഇ പി ആർ വേശാല, സാംസ്‌കാരിക പ്രവർത്തകൻ കരിവെള്ളൂർ മുരളി, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ വെള്ളോറ രാജൻ, എ ഡി എം ഇ മുഹമ്മദ് യൂസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ കെ വിനീഷ്, പിആർഡി മേഖല ഡപ്യൂട്ടി ഡയറക്ടർ കെ പി അബ്ദുൾ ഖാദർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബൈജു തുടങ്ങിയവർ പങ്കെടുത്തത്. വനിതാമതിൽ തീർക്കാനെത്തിയവരുടെ ബാഹുല്യം കാരണം രണ്ടും മൂന്നും നിരകളായാണ് സ്ത്രീകൾ മതിലിൽ അണിനിരന്നത്. ആയിരക്കണക്കിനാളുകൾ വനിതാമതിലിന് പിന്തുണയുമായി എത്തി.
കല്ല്യാശ്ശേരിയിൽ ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചർ, പള്ളിക്കുന്നിൽ അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ, പിലാത്തറയിൽ കലാമണ്ഡലം ലത, കലാമണ്ഡലം ലീലാവതി, പാപ്പിനിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, നാടക നടി മിനി രാധൻ, തളിപ്പറമ്പിൽ മുൻ നഗരസഭ ചെയർപേഴ്‌സൺ റംല പക്കർ, പ്രൊഫ. നഫീസ ബേബി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വത്സമ്മ എബ്രഹാം, തലശ്ശേരിയിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ നജ്മ ഹാഷിം, മുൻ മുനിസിപ്പൽ ചെയർപേഴ്സണൽ ആമിന മാളിയേക്കൽ, മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ വാഴയിൽ ലക്ഷ്മി, കൗൺസിലർ എം വി സ്മിത തുടങ്ങിയവർ അണിനിരന്നു. വിവിധയിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ എംഎൽഎമാരായ സി കൃഷ്ണൻ (കരിവെള്ളൂർ), ജെയിംസ് മാത്യു (തളിപ്പറമ്പ്), ടി വി രാജേഷ് (പിലാത്തറ), എ എൻ ഷംസീർ (തലശ്ശേരി), മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറേറ്റ് അംഗം സോമൻ  നമ്പ്യാർ, മുൻ ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ നമ്പ്യാർ, പി മോഹനൻ, സി കെ നാരായണൻ, അഡ്വ. എ ജെ ജോസഫ്, ജനപ്രതിനിധികൾ, കക്ഷിനേതാക്കൾ, കലാ-കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വടക്കെ അതിർത്തിയായ കാലിക്കടവിൽ മളിഹാ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവ് വി വി സരോജിനി ആദ്യകണ്ണിയും മാഹി പൂഴിത്തലയിൽ സിനിമാ താരം നിഹാരിക എസ് മോഹൻ അവസാനത്തെ കണ്ണിയുമായി. ജില്ലയിൽ 45 കേന്ദ്രങ്ങളിൽ വനിതാമതിലിന് മുന്നോടിയായി പൊതുയോഗങ്ങൾ നടന്നു.
കാസർകോട് ജില്ലയിൽ 44 കി.മീറ്റർ ദൂരത്താണ് മതിൽ നിരന്നത് മന്ത്രി ഇ.ചന്ദ്രശേഖരൻ കാസർകോട് പങ്കെടുത്തു.
ഡൽഹിയിൽ കേരളഹൗസിനു മുന്നിൽ വനിതാമതിൽ സംഘടിപ്പിച്ചു. കേരളത്തിലെ വനിതാമതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതീകാത്മക മതിൽ.