കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ(രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്റ്റ്(2018) പ്രകാരം കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമായി.  ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി കൗൺസിലിന്റെ എക്‌സ്-ഒഫീഷ്യോ ചെയർ പേഴ്‌സണും ആയുഷ് വകുപ്പ് സെക്രട്ടറി വൈസ് ചെയർപേഴ്‌സണുമായിരിക്കും.  ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, ഇന്ത്യൻ  സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടർ, ഹോമിയോപ്പതി, പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി ഡയറക്ടർമാർ എന്നിവർ എക്‌സ്-ഒഫിഷ്യോ അംഗങ്ങളായിരിക്കും.  ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:എസ്.കൃഷ്ണകുമാറാണ് കൗൺസിൽ സെക്രട്ടറി.  താഴെപ്പറയുന്നവർ അംഗങ്ങളായിരിക്കും.
1.  ഡോ:റാണി ഭാസ്‌കരൻ, മോഡേൺ മെഡിസിൻ കൗൺസിൽ
2.  ഡോ:പി.മാധവൻകുട്ടി വാര്യർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കൗൺസിൽ
3.  ഡോ:ബ്രിട്ടോ സിറിയക് ജോസഫ്, ഹോമിയോപ്പതിക് കൗൺസിൽ
4.  ഡോ:കെ നന്ദകുമാർ, കേരള ദന്തൽ കൗൺസിൽ
5.  പ്രൊ.വൽസ കെ. പണിക്കർ, രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫറി
    കൗൺസിൽ
6.  കെ.വി. മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി, ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ
    ആൻറ് പാലിയേറ്റീവ് കെയർ, കണ്ണൂർ
7.  എൽ.ശോഭ നായർ, അഡീഷണൽ ലാ സെക്രട്ടറി, നിയമ വകുപ്പ്
8.  കെ.എസ്. ഉഷ, അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്
9.  ഇ.കെ.ഉമ്മർ, സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
10. ഡോ:ജി വിനോദ്കുമാർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
11. ഡോ: സുരേഷ് കുമാർ ജി, സെക്രട്ടറി, ഇന്ത്യൻ ദന്തൽ അസോസിയേഷൻ, കേരള
12. ഡോ:ഐ.ആർ.അശോക് കുമാർ, സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി,
   കോട്ടയം
13. എ.അബ്ദുൾ അസീസ്, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ
14. ലെനിൻ, ആർ, കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്
   കോ-ഓർഡിനേഷൻ.