സുല്‍ത്താന്‍ ബത്തേരി കൃഷിഭവന്റെ കീഴിലുള്ള അഗ്രോസര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ പൂളവയല്‍ പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം നടത്തി. മൂന്നര ഹെക്റ്ററിലെ നെല്‍കൃഷി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, കൃഷി ഓഫിസര്‍ ടി.എസ്.സുമിന, അഗ്രോ സര്‍വീസ് സെന്റര്‍ ഭാരവാഹികളായ രാജന്‍ കുപ്പാടി, വിജയന്‍ പഴുപ്പത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് വിദ്യാര്‍ത്ഥികളും കൊയ്ത്തുല്‍സവത്തില്‍ പങ്കെടുത്തു. നെല്‍കൃഷി പ്രോല്‍സാഹനത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുമെന്നു അഗ്രോ സര്‍വീസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
