തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ  സ്ഥാപനമായ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2019-20 വർഷത്തേക്കുള്ള അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസിലേക്കുള്ള സെലക്ഷൻ ട്രയൽ ജനുവരി 14 മുതൽ ഫെബ്രുവരി 24 വരെ നടത്തും.
അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതവും, പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനത്തിനായി നിലവിൽ എസ്.എസ്.എൽ.സി യ്ക്ക് പഠിക്കുന്ന കുട്ടികൾ ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) സ്‌പോർട്‌സ് മെരിറ്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതവും നിശ്ചിത സമയത്ത് എത്തിച്ചേരണം.  സ്‌കിൽ ടെസ്റ്റിന്റെയും ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റിന്റെയും സ്‌പോർട്‌സ് മെരിറ്റ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ.  ഹ്യൂമാനിറ്റീസ് ബാച്ചിലേക്കാണ് പ്രവേശനം നൽകുന്നത്.
നിലവിൽ സീറ്റ് ഒഴിവുള്ള ഏഴാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത് ക്ലാസിലേക്ക് പ്രവേശനം ജില്ലാതലത്തിലെങ്കിലും ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ബത്തകൾ അനുവദിക്കും.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യമുണ്ട്.  സ്‌പോർട്‌സ് കൗൺസിൽ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്.  മുഴുവൻ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും.