സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/ webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്.സി1/2018/പൊ.ഭ.വ (എസ്.സി) നമ്പർ സർക്കുലറിലുണ്ട്. മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ തുടരുന്ന എല്ലാ വിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാരും 2018 ലെ സ്വത്തുവിവരം രേഖപ്പെടുത്തണം.
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരം പാർട്ട്ടൈം കണ്ടിജൻറ് ജീവനക്കാർ ഒഴികെയുള്ളവർ ഓരോ വർഷവും ജനുവരിയിൽ മുൻവർഷാവസാനത്തിൽ അവരുടെ കൈവശങ്ങളിലോ, അവർക്ക് മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് പത്രിക സമർപ്പിക്കണം.