ഇടുക്കി ജില്ലയിലെ പട്ടികഗോത്രവർഗ്ഗങ്ങളുടെ കാർഷിക സംസ്‌കൃതി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത പട്ടികവർഗ്ഗ സങ്കേതങ്ങളിൽ വിവിധ കാർഷികാധിഷ്ഠിത ജൈവകൃഷി രീതികളും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുമുള്ള പദ്ധതി രൂപരേഖകൾ ക്ഷണിച്ചു.
ജലസ്രോതസ്സുകളുടെ നവീകരണം, പൈപ്പ് ഉപയോഗിച്ചുള്ള ജലവിതരണം, ഡ്രിപ് ഇറിഗേഷൻ തുടങ്ങിയ മേഖലകളിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കുടുംബശ്രീ നിർദ്ദേശിച്ച മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലവിതരണ പദ്ധതികൾ പൂർത്തിയായാൽ ഒരു വർഷത്തെ ഗ്യാരന്റി ഉറപ്പ് നൽകണം.
ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരുടെ ശുപാർശകളാണ് പരിഗണിക്കുന്നത്. മുൻപ് നടപ്പാക്കിയ പദ്ധതിയുടെ രൂപരേഖ സമർപ്പിക്കണം. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെയും, കൃഷിസ്ഥലവും പദ്ധതിയിൽ കൊണ്ടു വരുന്നവർക്ക് പ്രത്യക പരിഗണന നൽകും. അവസാന തിയതി ജനുവരി 19.