കൊച്ചി: ക്ലീൻ പറവൂർ ഗ്രീൻ പറവൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ നഗരത്തിലെ പത്ത് വാർഡുകളെ മാതൃക വാർഡുകളായി പ്രഖ്യാപിച്ചു. സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി പ്രകാരമാണ് നഗരസഭയിലെ
പറവൂത്തറ, ഫയർസ്റ്റേഷൻ, പള്ളിത്താഴം, പെരുവാരം, കേസരി, നന്ത്യാട്ടുകുന്നം, സ്റ്റേഡിയം, കണ്ണൻച്ചിറ, കെടാമംഗലം,പെരുമ്പടന്ന എന്നീ വർഡുകളെ മാതൃക വാർഡുകളായി പ്രഖ്യാപിച്ചത്.സംസ്ഥാന ശുചിത്വ മിഷൻ നഗരസഭയെ മാതൃക നഗരസഭയായി
പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ എട്ട് മാസത്തോളമായി നഗരത്തിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മാതൃക വാർഡുകളുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കെ.വി.തോമസ് എം.പി.ഉദ്ഘാടനം
ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ സിജു തോമസ്, ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ സുജിത്ത് കരുൺ, ശുചിത്വമിഷൻ ഐ.ഇ.സി കോർഡിനേറ്റർ പ്രേംജിത്ത് എന്നിവർ
മുഖ്യാഥിതികളായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ ടി.വി. നിധിൻ, ജലജ രവീന്ദ്രൻ, വി.എ.പ്രഭാവതി, ഡെന്നി തോമസ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്.രാജൻ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ സ്വാഗതവും നഗരസഭ സെക്രട്ടറി ബി. നീതുലാൽ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ: പറവൂർ നഗരത്തിലെ പത്ത് വാർഡുകളെ മാത്യക വാർഡുകളായി പ്രഖ്യാപിക്കുന്ന ചടങ്ങ് കെ.വി.തോമസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു