ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു രാമങ്കരി പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ പ്രവർത്തകർ ,ആശ പ്രവർത്തകർ, പൊതുജനങ്ങൾ ,അങ്കണവാടി ജീവനക്കാർ ,സ്‌കൂളുകൾ ,ഭക്ഷ്യ ഉൽപ്പാദന,വിൽപ്പന ,വിതരണവുമായി ബന്ധപ്പെട്ടവർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് 15,18,25,28 തീയതികളിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്യത്തിൽ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ളാസുകൾ നടത്തും. സ്വകാര്യ -പൊതുഉടമസ്ഥതയിലുള്ള കുടിവെള്ള വിതരണ സ്രോതസുകൾ പരിശോധനക്ക് വിധേയമാക്കും ലൈസൻസ് /രജിസ്ട്രേഷൻ മേളകളിൽ പങ്കെടുത്ത് ഭക്ഷ്യ സുരക്ഷ ലൈസൻസ് /രജിസ്ട്രേഷൻ എടുത്ത് /പുതുക്കി നിയമ നടപടികളിൽ നിന്ന് ഒഴിവാകണം. ഫെബ്രുവരി 15ന് പഞ്ചായത്ത് ഹാൾ, 18,25,28 മാമ്പുഴകരി കുടുംബ ക്ഷേമ ഉപകേന്ദ്രംഹാൾ എന്നിവിടങ്ങളിലാണ് ലൈസൻസ് /രജിസ്ട്രേഷൻ മേള നടക്കുന്നത്.