സംസ്ഥാനത്തെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർ 2016, 2017 വർഷങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ജീവചരിത്രം, ശാസ്ത്ര സാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്ര രചനകൾ തുടങ്ങിയവ അവാർഡിനായി പരിഗണിക്കുന്നു. സൃഷ്ടികളുടെ മൂന്ന് കോപ്പികൾ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സഹിതം മാർച്ച് രണ്ടിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, സോഷ്യൽ ജസ്റ്റിസ് ഇൻസ്റ്റിറ്റിയൂഷൻ കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നൽകണം. 2018-19 ൽ മുൻപ് അപേക്ഷ സമർപ്പിച്ചവർ ഇപ്പോൾ അപേക്ഷ നൽകേണ്ടതില്ല.