എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായവര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആനിമേഷന്‍ കോഴ്‌സുകളും, എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന ക്ലാസ്സും ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുകയോ www.cdskerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡയറക്ടര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2345627.