കെൽട്രോൺ ഐ.ടി. ബിസിനസ്സ് ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കെൽട്രോൺ ക്യാമ്പസിൽ ആരംഭിച്ച ഐ. ടി ഹബ്ബ് വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന്  കേരളത്തിലെ മഹത് സ്ഥാപനമായി മൊറ്റുമെന്നും ഐ. ടി. കയറ്റുമതി രംഗത്തേക്ക് കടന്നുവരാനാകുംവിധം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയും  കമ്പനിയുടെ സ്വന്തം ഫണ്ടിൽ നിന്നും 42 ലക്ഷം രൂപയും ചെലവഴിച്ചാണ് ഐ. ടി. ഹബ്ബ് നിർമ്മിച്ചിരിക്കുന്നത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. അറുപതോളം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമുള്ള ക്യാബിനുകൾ, കോൺഫറൻസ് ഹാൾ എന്നിവയാണ് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാം നിലയിലുള്ളത്. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ റ്റി. ആർ. ഹേമലത, ബി. ബാബുകുമാർ തുടങ്ങിയവർ സംസാരിച്ചു.