തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ ചലച്ചിത്രവികസനകോർപ്പറേഷന്റെ ലെനിൻ സിനിമാസ് തിയേറ്റർ ആരംഭിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രവ്യവസായത്തിൽ ഗുണകരമായ മാറ്റം വരുത്തുന്നതിന് സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പ്രത്യേകതാത്പര്യം തിയേറ്ററിനു പിന്നിലുണ്ട്. ചലച്ചിത്രവികസന കോർപ്പറേഷനെ ഒരു സംവിധായകന്റെ കരവിരുതോടെ ഭാവാത്മകമായി മുന്നോട്ടുകൊണ്ടുപോകവെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്നും മന്ത്രി അനുസ്മരിച്ചു. നഗരസഭ കൗൺസിലർ എം.വി.ജയലക്ഷ്മി, സാംസ്‌കാരികക്ഷേമനിധി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ, കെടിഡിസി എംഡി ആർ. രാഹുൽ, ഡയറക്ടർ ബോർഡ് അംഗങ്ങാളായ മധുപാൽ, ഷാജി കൈലാസ്, ഛായാഗ്രാഹകൻ രാമചന്ദ്രബാബു, കെഎസ്്എഫ്ഡിസി എംഡി ദീപ ഡി നായർ തുടങ്ങിയവർ സംസാരിച്ചു.
150 സീറ്റുകളുള്ള തിയേറ്റർ ബസ് ടെർമിനലിന്റെ മൂന്നാംനിലയിലാണ്. ഫോർ കെത്രീഡി ഡിജിറ്റൽ പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള അത്യന്താധുനിക സംവിധാനങ്ങൾ തിയേറ്ററിലുണ്ട്.