തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘു ലേഖകളിലും മറ്റ് പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പ്രസുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. 1951 ലെ ആര്‍.പി ആക്ട് 127-എ വകുപ്പ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുന്നത് ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.