ലോക്സഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ക്വാഡ് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം സജ്ജമാക്കുന്നതിന്റെ ഉദ്ഘാടനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ഗിരിഷ് നിര്‍വഹിച്ചു. ഫ്‌ളയിങ്ങ് ആന്റി ഡിഫെയ്സ്മെന്റ്, സ്റ്റാറ്റിക് സര്‍വെലന്‍സ് എന്നീ സ്‌ക്വാഡ് വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ ബന്ധപ്പെട്ട സ്‌കാഡുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഓരോ നിയോജകമണ്ഡലങ്ങളിലും ജി.പി.എസ് സംവിധാനമുള്ള വിവിധ തരത്തിലുളള ഏഴ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജി.പി.എസ് ഘടിപ്പിച്ച സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍, ഇലക്ഷന്‍ കമ്മീഷന്‍ സി.ഒ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. മാന്‍പവര്‍ മാനെജ്‌മെന്റ് നോഡല്‍ ഓഫീസര്‍ കെ.എസ്.ഗീത, മെറ്റീരിയല്‍ മാനെജ്‌മെന്റ് നോഡല്‍ ഓഫീസര്‍ പി.എസ്. വര്‍ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ലളിത്ബാബു എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ (2): പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ക്വാഡ് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം സജ്ജമാക്കുന്നതിന്റെ ഉദ്ഘാടനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ഗിരിഷ് നിര്‍വഹിക്കുന്നു
