കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍  എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്പാദനപരമായ ഒരു കാര്‍ഷിക സംസ്‌കാരത്തിലേക്ക് നാം മടങ്ങി പോകേണ്ടതുണ്ട്. കൃഷി അറിവുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ കേരളം ഭക്ഷ്യ സ്വയംപര്യാപതതയിലേക്ക് അതിവേഗം എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രാമം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന സെമിനാറില്‍ കൃഷി    രംഗത്തെ ആധുനിക രീതികളായ മഴമറ കൃഷി, തിരിനന, മട്ടുപ്പാവ് കൃഷി എന്നിവയും മൃഗസംരക്ഷണ രംഗത്തെ കേജുകളിലെ കോഴിവളര്‍ത്തല്‍, ബ്രോയിലര്‍ ആടുവളര്‍ത്തല്‍, തടാകം വേണ്ടാത്ത താറാവു കൃഷി എന്നിവയും പരിചയപ്പെടുത്തി. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, കൃഷി ഓഫീസര്‍ പ്രമോദ് മാധവന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ക്ഷേത്രം പ്രസിഡന്റ് എം. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, അജന്തകുമാര്‍ ആണിപ്പള്ളില്‍, ഉളിയക്കോവില്‍ ശശി, അജിത്,       അഭിലാഷ് എന്നിവര്‍ സംസാരിച്ചു.