കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം, ആറ് മാസത്തെ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടുളള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായം 2019 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയില്‍ 18000-41500. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 10ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ കേള്‍വി, അസ്ഥി സംബന്ധമായ ഭിന്നശേഷിക്കാരെയും പരിണിക്കും.