ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുള്ള മൂന്ന് റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും മികച്ച വിജയം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 100 ശതമാനം വിജയം നേടി ജില്ലയിലെ റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂളുകളില്‍ തൃത്താല സ്‌കൂള്‍ ഒന്നാമതെത്തി. 39 പേര്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിക്കുകയും ഒരു വിദ്യാര്‍ത്ഥി സമ്പൂര്‍ണ്ണ എ. പ്ലസ് നേടുകയും ചെയ്തു. പ്രാര്‍ത്ഥനാ ഗോത്രവര്‍ഗക്കാര്‍ മാത്രം പഠിക്കുന്ന മലമ്പുഴ ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 89.47 ശതമാനം വിജയം. പരീക്ഷയെഴുതിയ 38 പേരില്‍ 34 പേര്‍ വിജയിച്ചു. പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 82.97 ശതമാനം വിജയം നേടി. ആകെ 47 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2019/05/JKBOSE39001872465724987256-410806161_6-65x65.jpg)