കേരള റൂട്രോണിക്‌സ് നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള സൗജന്യ പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ടി.ടി.സി, ആട്ടോകാഡ്, വെബ് ഡിസൈനിങ് കോഴ്‌സുകളില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദവും മറ്റുള്ള കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി.യുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും രണ്ടു ഫോട്ടോകളുമായി ജൂണ്‍ 15 നകം ചിറ്റൂരിലെ റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രമായ ഇന്‍ഫോലിക്‌സില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍: 04923-224417, 9188624417.