ഭൗതിക സാഹചര്യ വികസനത്തിന് പുറമേ വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം ഉറപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളപുരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടുന്നത് ഈ രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ വിജയിക്കുന്ന എന്നാണ് കാട്ടിത്തരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയംകൂടിയാണ് ഇതെന്ന് നിസംശയം വിലയിരുത്താം. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വിനിതകുമാരി അധ്യക്ഷതയായി. ഹെഡ്മിസ്ട്രസ് ആര്‍ ബി ലീനാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഷേര്‍ലി സത്യദേവന്‍, മുന്‍ എച്ച് എം ബി. ലീല, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ എസ് രാജീവ്, ഉദയകുമാര്‍, ഷംല ബീവി, എച്ച് ഹുസൈന്‍, ജി രമണി, രഘു പാണ്ഡവപുരം, ജെ ശിവാനന്ദന്‍, എ ബി സിദ്ധിഖ്, അനീഷ് ശ്യാം, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി ജെയ്സണ്‍, പ്രസിഡന്റ് ടി എസ് മണിവര്‍ണന്‍, ട്രഷറര്‍ ഹബീബ് മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എന്‍ അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ് ലേഖ, സീനിയര്‍ അസിസ്റ്റന്റ് ജസീന റഹീം തുടങ്ങിയവര്‍ സംസാരിച്ചു.
