അധ്യയന വര്‍ഷം തുടങ്ങിയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളുകള്‍ കേന്ദ്രികരിച്ച് ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക സബ് ആര്‍ ടി ഓഫീസികളിലടക്കം ഏഴു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും സ്‌കൂള്‍ പരിസരങ്ങളില്‍ സ്‌ക്വാഡ് നടത്തും. സുരക്ഷാ സ്റ്റിക്കര്‍ പതിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുവാന്‍ അനുവദിക്കുന്നതല്ല. അനുവദനീയമായതിലും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്ന സ്‌കൂള്‍ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ക്കെതിരെയും വാടക നിശ്ചയിച്ചു വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസ്സുകളല്ലാതെ വിദ്യാര്‍ഥികളെ കയറ്റുന്ന മറ്റു വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ പി.ശിവകുമാര്‍ അറിയിച്ചു.