എറണാകുളത്ത് പ്രവർത്തിക്കുന്ന കാപ്പ ഉപദേശക ബോർഡ് ഓഫീസിൽ നിലവിൽ ഒഴിവുളള രണ്ട് ക്ലാർക്ക് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിലവിൽ ജോലി ചെയ്യുന്ന വകുപ്പിൽ നിന്നും നിരാക്ഷേപപത്രവും കെ.എസ്.ആർ പാർട്ട് 1 ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റും സഹിതം സെക്രട്ടറി, ഉപദേശക സമിതി, കാപ്പ, പാടം റോഡ്, എളമക്കര, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2537411
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ എന്നീ തസ്തികകളിൽ സമഗ്രശിക്ഷയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 21, 22 തിയതികളിൽ രാവിലെ 9ന് തിരുവനന്തപുരം നന്ദാവനത്തെ സമഗ്രശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിൽ ഇന്റർവ്യൂ നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ www.ssakerala.in